കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് | ഫോട്ടോ: ഫേസ്ബുക്ക്
തിരുവനന്തപുരം: എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ.കെ.എം.ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരം, എം.പി. കുമാരന് സ്മാരക വിവര്‍ത്തന പുരസ്കാരം എന്നിവയ്ക്കായി കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് കൃതികള്‍ ക്ഷണിച്ചു.
2022 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് വൈജ്ഞാനിക, വിവര്‍ത്തന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുക. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാ-സാഹിത്യ പഠനങ്ങള്‍, സാമൂഹിക ശാസ്ത്രം, കല സംസ്കാര പഠനങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള ഗ്രന്ഥങ്ങളാണ് രണ്ടു വിഭാഗങ്ങളിലും പരിഗണിക്കുക.
ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ക്കാണ് വിവര്‍ത്തന പുരസ്കാരം. ഗവേഷണ പുരസ്കാരത്തിന് 2022ല്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാം.
മലയാളം ഒഴികെ മറ്റു ഭാഷകളി ലെ പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണം. ഫെബ്രുവരി 10നകം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ ലഭിക്കണം. പുസ്തകങ്ങളുടെയും പ്രബന്ധങ്ങളുടെയും 4 കോപ്പികള്‍ നല്‍കണം. ഓരോ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക.
Content Highlights: Kerala Bhasha Institute, Award, Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..