ഇന്ത്യന്‍ ഭാഷകളില്‍ ഗ്രന്ഥരചന നടത്തുന്ന യുവ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന 'യുവ പുരസ്‌കാറിന്' അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ, സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള 24 ഭാഷകളിലെ രചനകള്‍ പരിഗണിക്കും.
എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും എന്‍ട്രി നല്‍കാം. പ്രായം 2020 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പുസ്തകത്തിനൊപ്പം ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, ജനനവര്‍ഷം, തീയതി എന്നിവ സംബന്ധിച്ച അഫിഡവിറ്റ് ഇവയും നല്‍കണം.
ഏതു ഭാഷയിലെ രചനയാണോ അതിനനുസരിച്ച് നിശ്ചിത കേന്ദ്രത്തിലേക്കാണ് എന്‍ട്രി അയക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 30. മലയാള ഭാഷയിലെ രചനകള്‍ അക്കാദമിയുടെ ബെംഗളൂരൂ കേന്ദ്രത്തിലേക്കാണ് അയക്കേണ്ടത്.
വിലാസം: റീജണല്‍ സെക്രട്ടറി, സാഹിത്യ അക്കാദമി, സെന്‍ട്രല്‍ കോളേജ് കാമ്പസ് യൂണിവേഴ്സിറ്റി ലൈബ്രറി ബില്‍ഡിങ്, ഡോ. ബി.ആര്‍. അംബേദ്കര്‍ റോഡ്, ബെംഗളൂരു- 560001. ഇംഗ്ലീഷ്, ഹിന്ദി, രചനകള്‍ അക്കാദമിയുടെ ന്യൂഡല്‍ഹിയിലെ കേന്ദ്ര ഓഫീസിലേക്കാണ് അയക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://sahitya-akademi.gov.in
Content Highlights: Kendra Sahitya Akademi invites entries for 2020 Yuva Puraskar