തൃശ്ശൂര്‍: എഴുത്തുകാരുടെ കൂട്ടായ്മയായ മലയാള കാവ്യസാഹിതി ജില്ലാസമ്മേളനം 'നേര്‍ക്കാഴ്ച 2022 ഞായറാഴ്ച 10-ന് സാഹിത്യ അക്കാദമി ഹാളില്‍ നടത്തും. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനംചെയ്യും.

ഓടക്കുഴല്‍ പുരസ്‌കാരജേതാവ് സാറാ ജോസഫിനെ ആദരിക്കും. എന്‍. സ്മിതയ്ക്ക് സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം നല്‍കും.

രണ്ടിന് സാഹിത്യമത്സര വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.

2.30-ന് കലാസാഹിത്യ പരിപാടികള്‍. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. ജയപ്രകാശ് ശര്‍മ, സെക്രട്ടറി സന്ധ്യാ അറയ്ക്കല്‍, വൈസ് പ്രസിഡന്റ് അജിതാ രാജന്‍, ജോയിന്റ് സെക്രട്ടറി പി.ബി. രമാദേവി, കണ്‍വീനര്‍ പ്രമോദ് ചേര്‍പ്പ് എന്നിവര്‍ പങ്കെടുത്തു.