വടക്കാഞ്ചേരി : കഥകളിമുദ്രകള്‍ ഡിജിറ്റലായി പഠിക്കാന്‍ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടനില്‍ ''കലാചേതന'' എന്ന പേരില്‍ കഥകളി തിയേറ്റര്‍ നടത്തുന്ന കഥകളി നടന്‍ കലാമണ്ഡലം വിജയകുമാര്‍. കഥകളി, കൂടിയാട്ടം, കൃഷ്ണനാട്ടം തുടങ്ങിയ ശാസ്ത്രീയകലകള്‍ ആസ്വദിക്കണമെങ്കില്‍ അവയോടുള്ള ഇഷ്ടംമാത്രം പോരാ, മുദ്രകളെക്കുറിച്ചും അടിസ്ഥാനബോധം വേണം. മുദ്രകള്‍ മനസ്സിലാക്കി കഥകളി ആസ്വദിക്കാനുള്ള ഡിജിറ്റല്‍ പുസ്തകത്തിനാണ് വിജയകുമാര്‍ രൂപം നല്‍കിയത്.
www.kathakalimudras.com എന്ന വെബ്‌സൈറ്റ് ലിങ്കില്‍ മുദ്രകളെക്കുറിച്ചുള്ള ഡിജിറ്റല്‍ പുസ്തകം ലഭിക്കും.
ലോകത്തില്‍ എവിടെയിരുന്നും ഫോണിലോ ലാപ്ടോപ്പിലോ കംപ്യൂട്ടറിലോ നോക്കി മുദ്രകള്‍ പഠിക്കാം. മൂന്നു മാസത്തിനുള്ളില്‍ കഥകളിയിലുള്ള എല്ലാ മുദ്രകളും പഠിച്ചെടുക്കാമെന്ന് വിജയകുമാര്‍ പറയുന്നു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് മുദ്രകള്‍ ഡിജിറ്റല്‍ ബുക്കില്‍ കൊടുത്തിട്ടുള്ളത്. കഥകളി ചുട്ടി കലാകാരിയായ ബാര്‍ബറയാണ് വിജയകുമാറിന്റെ ഭാര്യ.
Content Highlights: Kathakali Digital Book