വിടപറഞ്ഞത് കമ്പാറിന്റെ നിത്യപ്രണയിനി


പ്രണയകാലത്ത് ഇരുവരും തമ്മില്‍ നീണ്ട കത്തുകള്‍ എഴുതിയിരുന്നതിനെപ്പറ്റി ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞിട്ടുണ്ട്. ഇവരുടെ വിവാഹം നടക്കുമ്പോള്‍ രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച കമ്പാര്‍ എഴുത്തുകാരനായി പ്രശസ്തി നേടിയിരുന്നു. ഗ്രാമീണമായ ജീവിതരീതിയായിരുന്നു സത്യഭാമയുടേത്.

ചന്ദ്രശേഖരകമ്പാറും ഭാര്യ സത്യഭാമ കമ്പാറും/ഫോട്ടോ: രഞ്ജിത്ത് ഇയ്യച്ചെറുവാട്ട്‌

ബെംഗളൂരു: ഗ്രാമത്തിന്റെ സര്‍ഗചേതനകളില്‍നിന്ന് എഴുത്തിന്റെ ഊര്‍ജം ആവാഹിച്ച ചന്ദ്രശേഖര കമ്പാറിന് സാഹിത്യരചനയിലും ജീവിതത്തിലും എന്നും പ്രചോദനമായിരുന്നു ജീവിതസഖിയായ സത്യഭാമ കമ്പാര്‍. ജീവിതസഖി അപ്രതീക്ഷിതമായി വിടപറഞ്ഞുപോയപ്പോള്‍ ജ്ഞാനപീഠജേതാവായ എഴുത്തുകാരന് ഇല്ലാതാകുന്നത് ആ പ്രചോദനം കൂടിയാണ്.

ബെലഗാവിയിലെ ഘൊടഗേരിയാണ് ചന്ദ്രശേഖര കമ്പാറുടെ ജന്മഗ്രാമം. ഇതിന്റെ അയല്‍ഗ്രാമമാണ് സത്യഭാമയുടേത്. ചന്ദ്രശേഖര കമ്പാറിന്റെ ഒരു ബന്ധുവിന്റെ മകളാണ് സത്യഭാമ. ആറുവര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനുശേഷമാണ് 1964 ജൂണില്‍ ഇരുവരും വിവാഹിതരാകുന്നത്.

പ്രണയകാലത്ത് ഇരുവരും തമ്മില്‍ നീണ്ട കത്തുകള്‍ എഴുതിയിരുന്നതിനെപ്പറ്റി ചന്ദ്രശേഖര കമ്പാര്‍ പറഞ്ഞിട്ടുണ്ട്. ഇവരുടെ വിവാഹം നടക്കുമ്പോള്‍ രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച കമ്പാര്‍ എഴുത്തുകാരനായി പ്രശസ്തി നേടിയിരുന്നു. ഗ്രാമീണമായ ജീവിതരീതിയായിരുന്നു സത്യഭാമയുടേത്. കമ്പാര്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോഴും മിക്കവാറും വീട്ടിലൊതുങ്ങുകയായിരുന്നു അവരെന്ന് ഇവരുടെ കുടുംബസുഹൃത്തും കമ്പാറുടെ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുകയും ചെയ്ത സുധാകരന്‍ രാമന്തളി ഓര്‍മിക്കുന്നു.

അധികം പൊതുവേദികളിലൊന്നും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബെംഗളൂരു ബനശങ്കരിയിലെ വീട്ടില്‍ അതിഥികളെത്തുമ്പോള്‍ സ്‌നേഹത്തോടെ സ്വീകരിക്കുമായിരുന്നു. കമ്പാറിന്റെ കുടുംബത്തിന്റെ ശക്തിയായി മാറിയ വ്യക്തിത്വമായിരുന്നു അവരുടേതെന്നും അദ്ദേഹം ഓര്‍മിച്ചു.

സത്യഭാമ കമ്പാറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ അനുശോചിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെ ചാമരാജ്പേട്ട് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Content Highlights:Kannada writer Chandrasekhara Kambar wife Sathyabhama Kambar passed away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented