ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവലാണ് രാജശ്രീ ആറിന്റെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത. ഔപചാരിക പ്രകാശനത്തിന് മുമ്പ് തന്നെ ഒന്നാംപതിപ്പ് ഒരാഴ്ചകൊണ്ട് വിറ്റുതീര്‍ന്ന പുസ്തകം രണ്ടാംപതിപ്പ് അച്ചടിയിലാണ്.

പുസ്തകത്തിന്റെ ഔപചാരിക പ്രകാശനവും ചര്‍ച്ചയും നവംബര്‍ ഒന്നിന് കോഴിക്കോട് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.ആര്‍.സുധീഷ്, എന്‍.ശശിധരന്‍, എം.സി. അബ്ദുള്‍ നാസര്‍, പി.വി. സജീവ് എന്നിവര്‍ പങ്കെടുക്കും.

ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്കായി രാജശ്രീ ശീര്‍ഷകമില്ലാതെ എഴുതിയ നോവലാണ് കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന പേരില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചത്. കഥാപാത്രങ്ങളായെത്തുന്ന രണ്ടു സ്ത്രീകള്‍ക്കൊപ്പം അടിയന്തരാവസ്ഥയും ശൂരനാട് കലാപവും എ.കെ.ജി.യുടെ മരണവും ബാബരി മസ്ജിദ് പൊളിക്കലുമെല്ലാം നോവലില്‍ കടന്നുവരുന്നു. എന്‍. ശശിധരനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Kalyaniyennum dakshayaniyennum peraya randu sthreekalude katha will releases on november 1