തൃശ്ശൂര്‍: ബാലഗോകുലത്തിന്റെ ഉപവിഭാഗമായ ബാലസംസ്‌കാരകേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരത്തിന് കഥകളിനടന്‍ കലാമണ്ഡലം ഗോപി അര്‍ഹനായി. ശ്രീകൃഷ്ണദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനികരംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്.

 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 26-ന് തൃശ്ശൂരില്‍ നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ബാലഗോകുലത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും ബാലസാഹിതിപ്രകാശന്‍ ചെയര്‍മാനുമായ എന്‍. ഹരീന്ദ്രന്‍, ബാലഗോകുലം സംസ്ഥാനസമിതി അംഗം ഡി. നാരായണശര്‍മ, മേഖലാപ്രവര്‍ത്തകരായ കെ.എസ്. നാരായണന്‍, വി.എന്‍. ഹരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Content Highlights: Kalamandalam gopi wins Janmashtami award