ദുബായ്: ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസം പരിപാടിയില്‍ പ്രക്ഷേപണംചെയ്ത കഥകള്‍ അതേപേരില്‍ പുസ്തകമായിറങ്ങി. എന്‍.പി. ഹാഫിസ് മുഹമ്മദ് പുസ്തകം പ്രകാശനം ചെയ്തു.

എം.സി.എ. നാസര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ബന്ന ചേന്ദമംഗല്ലൂര്‍ നേരത്തെ ശബ്ദംനല്‍കി അവതരിപ്പിച്ച മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടേതടക്കമുള്ള ചെറുകഥകള്‍ ഉള്‍പ്പെടുത്തിയാണ് കഥാശ്വാസം പ്രസിദ്ധീകരിച്ചത്.

പുസ്തകത്തില്‍ അടങ്ങിയിട്ടുള്ള തന്റെ 'അച്ചിച്ചന്‍ മണം 'എന്ന കഥയുടെ ശബ്ദാവിഷ്‌കാരം കാഴ്ചപരിമിതിയുള്ള ആസ്വാദക ഇന്ദുലേഖയെ കഥാകൃത്ത് ശ്രീകണ്ഠന്‍ കരിക്കകം കേള്‍പ്പിച്ചു. 68 കഥകളാണ് കഥാശ്വാസം രണ്ട് വോള്യങ്ങളിലുള്ളത്.

Content Highlights: Kadhaswasam Banna Chennamangalloor