കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ സാഹിത്യ കൂട്ടായ്മയായ കടലാസ് തങ്ങളുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ ഉണ്ണി ആര്‍, റഫീഖ് അഹമ്മദ്, സിനിമാതാരം വിനയ് ഫോര്‍ട്ട്, അശ്വതി ശ്രീകാന്ത്, സംവിധായകരായ ബേസില്‍ ജോസഫ്, ജെനിത് കാച്ചപ്പിള്ളി എന്നിവരാണ് പുസ്തകം ഓണ്‍ലൈനായി പ്രകാശനം ചെയ്തത്. കടലാസില്‍ വന്ന തിരഞ്ഞെടുത്ത 145 എഴുത്തുകാരുടെ രചനകളാണ് പുസ്തകത്തിലുള്ളത്.

 എല്ലാ പേജുകളും കളര്‍ ആയി ഒരുക്കിയ ഈ പുസ്തകത്തിന്റെ രൂപവും വളരെ വ്യത്യസ്തമാണ്. കടലാസ് എന്ന ഈ ആശയത്തിന്റെ പിന്നില്‍ ബിബിന്‍ ജോസ് എന്ന വെദികനാണ്.

2013 കേരളപ്പിറവി ദിനത്തിലാണ് കടലാസ് സാമൂഹ്യ മാധ്യമങ്ങളില്‍ തുടക്കമിട്ടത്. ഫെയ്‌സ്ബുക്ക് ആയിരുന്നു കടലാസിന്റെ ആദ്യ ഇടം. പിന്നീടത് ഇന്‍സ്റ്റഗ്രാമിലേക്കും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലേക്കും വഴിമാറി. ഏഴു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ എഴുത്ത് യാത്രയില്‍ അറിയപ്പെടാത്ത മൂവായിരത്തില്‍പ്പരം എഴുത്തുകാരെ കടലാസിലൂടെ പരിചയപ്പെടുത്താന്‍ സാധിച്ചു.

Content Highlights: kadalas book release