കോഴിക്കോട്: സൂഫിസംഗീതത്തിന്റെ അകമ്പടിയോടെ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഇ.എം. ഹാഷിമിന്റെ 'റൂമി-ഉന്മാദിയുടെ പുല്ലാങ്കുഴല്‍' പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സിന്റെ ആധ്യാത്മിക പുസ്തകോത്സവത്തിന്റെ ഭാഗമായി കെ.പി. കേശവ മേനോന് ഹാളില്‍ നടന്ന പരിപാടിയില്‍ സ്വാമി നന്ദാത്മജാനന്ദയ്ക്ക് നല്കി കെ.വി. മോഹന്‍കുമാര്‍ പ്രകാശനം നിര്‍വഹിച്ചു.
റൂമിയെന്ന ദാര്ശനികഗുരു നമ്മളുമായി സംവദിക്കുന്നത് ഈ പുസ്തകം വായിക്കുമ്പോള്‍ അനുഭവപ്പെടുമെന്ന് കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു. ജലാലുദ്ദീന്‍ റൂമി പ്രപഞ്ചത്തില്‍ നിറഞ്ഞുനിന്ന സംഗീതത്തെയാണ് ആവിഷ്കരിച്ചത്, അദ്ദേഹത്തെ നമുക്ക് ആഴത്തില്‍ മനസ്സിലാക്കിത്തരുകയാണ് നോവലിസ്റ്റെന്ന് സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു.
ഒന്‍പത് വര്‍ഷമായി എഴുത്തില്‍നിന്ന് വിട്ടുനിന്ന തനിക്ക് ഇത്തരമൊരു പുസ്തകമെഴുതാന്‍ പ്രേരണയായത് തുര്‍ക്കിയിലെ റൂമിയുടെ കബറിടത്തിലേക്കുള്ള യാത്രയായിരുന്നുവെന്ന് ഹാഷിം പറഞ്ഞു. മനോജ് കൊടുങ്ങല്ലൂരിന്റെ വീണവാദനവുമുണ്ടായിരുന്നു.
Content Highlights: K.V. Mohankumar released Roomi Unmadiyude Pullankuzhal written by E M Hashim
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..