തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ഒ.എന്‍.വി. പുരസ്‌കാരം കവി കെ. സച്ചിദാനന്ദന്. ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

ജനാധിപത്യത്തിനും മതസൗഹാര്‍ദത്തിനും മാനവികതയ്ക്കും ഭീഷണിയുയരുന്ന ഘട്ടങ്ങളിലെല്ലാം പ്രതിഷേധശബ്ദമുയര്‍ത്തിയ പ്രതിഭയാണ് സച്ചിദാനന്ദനെന്ന് ഡോ. ദേശമംഗലം രാമകൃഷ്ണന്‍ അധ്യക്ഷനായ പുരസ്‌കാരനിര്‍ണയസമിതി പറഞ്ഞു.

Content Highlights: k satchidanandan wins ONV Award