തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പതിന്നാലാമത് ബഷീര്‍ അവാര്‍ഡ് കവി സച്ചിദാനന്ദന്. 'ദുഃഖം എന്ന വീട്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവുമാണ് അവാര്‍ഡ്. ബഷീറിന്റെ ജന്മദിനമായ 21-ന് ബഷീര്‍ സ്മാരക മന്ദിരത്തില്‍ചേരുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം.കുസുമന്‍ അറിയിച്ചു.

 

Content Highlights: K. Satchidanandan wins Basheer Award