പി. കുഞ്ഞിരാമന് നായരുടെ സ്മരണാര്‍ഥം മഹാകവി പി. ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ കളിയച്ഛന് പുരസ്കാരം കവി കെ. സച്ചിദാനന്ദന്. കാല് ലക്ഷം രൂപയും ശില്പവും അടങ്ങിയ പുരസ്കാരം 28-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന പി. അനുസ്മരണത്തില്‍ നല്‍കുമെന്ന് ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി എം. ചന്ദ്രപ്രകാശും ജൂറി ചെയര്മാന് കെ.എ. മുരളീധരനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമസ്തകേരളം നോവല്‍ പുരസ്കാരത്തിന് കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി' അര്‍ഹമായി. കഥാപുരസ്കാരം അര്‍ഷാദ് ബത്തേരിയുടെ 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന രചനയ്ക്കും കവിതാപുരസ്കാരം ബിജു കാഞ്ഞങ്ങാടിന്റെ 'ഉള്ളനക്കങ്ങള്‍'ക്കും നല്‍കും. ജീവചരിത്ര പുരസ്കാരം അജിത് വെണ്ണിയൂരിന്റെ 'പി. വിശ്വംഭരന്' എന്ന കൃതിക്കാണ്.
അനുസ്മരണത്തിന്റെ ഭാഗമായി കാവ്യാഞ്ജലി, കഥാകാലം, കവിയരങ്ങ്, സെമിനാറുകള്‍, ചിത്രപ്രദര്‍ശനം എന്നിവ നടക്കും. സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത പത്മിനി സിനിമ പ്രദര്‍ശിപ്പിക്കും.
Content Highlights: K. Satchidanandan, Kaliyachan award, k v mohan kumar, arshad bathery, malayalam literature
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..