k saraswathiകഠിനംകുളം: പുരാണങ്ങളും കാവ്യങ്ങളും മനഃപാഠമാക്കി, വരികള്‍ ഈണത്തില്‍ ചൊല്ലി, നാട്ടുകാരെ പരിചയപ്പെടുത്തിയ കണ്ടവിള എസ്.കെ.മഠത്തില്‍ കെ.സരസ്വതി(94) ഓര്‍മ്മയായി. പട്ടത്ത് മകളുടെ വീട്ടിലായിരുന്നു അന്ത്യം.

പരേതനായ, ആയുര്‍വേദ ചികിത്സകനും ആട്ടക്കഥാകൃത്തുമായ കെ.എം.കൃഷ്ണന്‍ വൈദ്യരുടെ മകളാണ്. ലാഭതാത്പര്യമില്ലാതെ, നാട്ടുരീതിയില്‍ ആയുര്‍വേദ-വിഷചികിത്സകള്‍ സരസ്വതി നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും വരികളും ശ്രീനാരായണഗുരുവിന്റെയും മഹാകവികളുടെയും കവിതകളും അയല്‍ക്കാരെ ഒത്തുകൂട്ടി ചൊല്ലി പരിചയപ്പെടുത്താറുണ്ടായിരുന്നു.

കണ്ടവിളയിലെ മഹിളാസമാജത്തിന്റെ ആദ്യ പ്രസിഡന്റായ കെ.സരസ്വതി അവിടെ കൈത്തൊഴിലുകള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇരുപതു കൊല്ലത്തിലേറെയായി പട്ടത്ത് മകളുടെ വീട്ടിലായിരുന്നു താമസം.

മക്കള്‍: ഗീത, മധുമോഹന്‍. മരുമക്കള്‍: ദേവരാജപ്പണിക്കര്‍, പൂജ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന് പട്ടത്തെ വസതിയില്‍.

Content Highlights: k saraswathi passed away