കോഴിക്കോട്: സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്ററുടെ സ്മരണയ്ക്കായി കെ.പി.എ.സി. ഏർപ്പെടുത്തിയ കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും ശില്പവും സാക്ഷ്യപത്രവുമാണ് പുരസ്കാരം.

മലയാള ചലച്ചിത്ര സംഗീതരംഗത്ത് എഴുതിയതെല്ലാം അർഥപൂർണമാക്കി മാറ്റിയ മഹാപ്രതിഭയാണ് ശ്രീകുമാരൻ തമ്പിയെന്നും കാവ്യമനോഹരമായ ഭാവഗീതങ്ങളുടെ സ്രഷ്ടാവാണ് അദ്ദേഹമെന്നും ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. എം. ജയചന്ദ്രൻ, ഡോ. കെ. ഓമനക്കുട്ടി, കരിവെള്ളൂർ മുരളി എന്നിവരാണ് ജഡ്ജിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. കെ. രാഘവൻ മാസ്റ്ററുടെ ജന്മദിനമായ ഡിസംബർ രണ്ടിന് പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് വി.ടി. മുരളിയും സെക്രട്ടറി ടി.വി. ബാലനും അറിയിച്ചു.

Content Highlights:K Raghavan Master Award won by Sreekumaran Thampi