ഗൗരി ലങ്കേഷിനെപ്പോലെ കൊല്ലപ്പെട്ടവരും കൊല നടന്നതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരും ഹിന്ദുക്കളാണെന്ന് കെ.ആര്‍.മീര. ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും പാണ്ഡിത്യം നേടുകയും ചെയ്യുന്ന ഹിന്ദുവിനു നേരെയായിരിക്കും മറ്റു ഹിന്ദുക്കള്‍ ആദ്യം ഉണരുകയെന്നും മീര അഭിപ്രായപ്പെടുന്നു. ഗൗരി ലങ്കേഷിന്റെ മരണം ഏല്‍പിച്ച വൈകാരികാഘാതത്തെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് കെ. ആര്‍. മീരയുടെ അഭിപ്രായപ്രകടനം.

മാവോയിസ്റ്റുകളുമായുള്ള അനുരഞ്ജനത്തില്‍ മധ്യസ്ഥത വഹിച്ചതുമായി ബന്ധപ്പെട്ട ശത്രുതമൂലം മാവോയിസ്റ്റുകളാണ് കൊലക്കുപിന്നിലെന്ന വാദം നിലനില്‍ക്കെ തന്നെ, ഞങ്ങളെ വിമര്‍ശിച്ചിരുന്നില്ലെങ്കില്‍ ഗൗരി ലങ്കേഷിനു മരിക്കേണ്ടി വരുമായിരുന്നോ എന്ന് ഭരണ കക്ഷിയുടെ ഒരു എംഎല്‍എ സംശയം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടെന്ന് കാര്യം ലേഖനത്തില്‍ കെ.ആര്‍ മീര ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാജവാര്‍ത്തയായിരിക്കണമെന്നും ഇനി ഗൗരി ലങ്കേഷിന് മരണമില്ലെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും അവര്‍ ചോദിക്കുന്നു.

കെ.ആര്‍. മീരയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക 

ഐ വില്‍ ഔട്ട്‌ലിവ് യൂ എന്ന് ചിദാനന്ദ് രാജഘട്ടയെ ഗൗരി സ്‌നേഹുപൂര്‍വം വെല്ലുവിളിച്ചിരുന്നു. കൊന്നവര്‍ക്കും കൊല്ലിച്ചവര്‍ക്കും അതു കണ്ടു കൈയ്യടിക്കുന്നവര്‍ക്കും ജീവിക്കാന്‍ ധൈര്യമില്ലാതെ ജീവിതം ജീവിച്ച്, അവര്‍ക്ക് മരിക്കാന്‍ ധൈര്യമില്ലാത്ത മരണം ആസ്വദിച്ച്, ' ഞാനും ഗൗരിയാണ്, എന്നെയും കൊല്ലൂ' എന്ന് ആയിരങ്ങളെക്കൊണ്ട് ആക്രോശിപ്പിച്ച് , ഗൗരി ലങ്കേഷ് ഈ ഇരുട്ടിനെ നിങ്ങള്‍ ഔട്ട് ലിവ് ചെയ്യുക എന്നും കെ.ആര്‍ മീര എഴുതുന്നു.