കെ.പി. രാമനുണ്ണിയുടെ 'ഹൈന്ദവം', ഷബിനി വാസുദേവിന്റെ 'ശകുനി' പ്രകാശനം ഇന്ന്


ഇന്ന് പ്രകാശനം ചെയ്യുന്ന കെ.പി. രാമനുണ്ണിയുടെ 'ഹൈന്ദവം', ഷബിനി വാസുദേവിന്റെ 'ശകുനി' എന്നീ പുസ്തകങ്ങളുടെ കവർ

ഷാര്‍ജ: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കെ.പി. രാമനുണ്ണിയുടെ 'ഹൈന്ദവം', ഷബിനി വാസുദേവിന്റെ 'ശകുനി' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന്. ഷാര്‍ജ എക്സ്‌പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് ചടങ്ങ് നടക്കുക. വൈകീട്ട് ആറു മണിക്ക് 'ശകുനി'യും രാത്രി 8.30-ന് 'ഹൈന്ദവ'വും പ്രകാശനം ചെയ്യും.

കെ.പി. രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് 'ഹൈന്ദവം'. മനുഷ്യന്‍ എന്ന ദുരൂഹപദത്തെ നിര്‍വചിക്കാനുള്ള കഠിനമായ സൗന്ദര്യസാധനയാണ് ഈ കഥാസമാഹാരത്തില്‍ നടക്കുന്നതെന്ന് പ്രൊഫ. എം.കെ. സാനു സാക്ഷ്യപ്പെടുത്തുന്നു. 'ഹൈന്ദവം', 'വാരിയംകുന്നത്ത് വീണ്ടും', 'കേരളാമാരത്തോണ്‍', 'സര്‍വൈലന്‍സ', 'പൂര്‍ണനാരീശ്വരന്‍', 'ശ്വാസംമുട്ട്', 'പുരുഷച്ഛിദ്രം', 'പരമപീഡനം', 'ചിരിയും കരച്ചിലും' തുടങ്ങി ഒരുപിടി കഥകളാണ് ഈ സമാഹാരത്തില്‍.



കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതുമായ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കൃതിയാണ് ഷബിനി വാസുദേവിന്റെ 'ശകുനി' എന്ന നോവല്‍. അതില്‍ ഏറ്റവും പ്രധാനമായിത്തോന്നുന്നത് മനുഷ്യമനസ്സുകളുടെയും വ്യക്തിബന്ധങ്ങളുടെയും സങ്കീര്‍ണതകളെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളാണെന്ന് എം.എന്‍. കാരശ്ശേരി സാക്ഷ്യപ്പെടുത്തുന്നു. മഹാഭാരതത്തിലെ ശകുനിയെ മുഖ്യകഥാപാത്രമാക്കി രചിക്കപ്പെട്ട നോവലാണിത്. ഗാന്ധാരദേശത്തെ സുബലമഹാരാജാവിന്റെ പുത്രനും കള്ളച്ചൂതില്‍ മിടുക്കനും കുതന്ത്രശാലിയുമെന്ന് ഭാരതകഥയില്‍ വിവരിക്കപ്പെടുന്ന ശകുനിയുടെ ചിന്തകള്‍ ഗ്രന്ഥകാരി ഒരു സ്ത്രീയുടെ കണ്ണിലൂടെയാണ് ആഖ്യാനംചെയ്തിരിക്കുന്നത്.

Content Highlights: k p ramanunni's haindavam book release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented