ന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാംദിനം കൈയടക്കി ‘ജോർഡിൻഡ്യൻ’ താരങ്ങൾക്കൊപ്പം കുട്ടികളും കൗമാരക്കാരും. ബോൾറൂമിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് പ്രശസ്ത ‘ജോർഡിൻഡ്യൻ’ യൂ ട്യൂബ് പരിപാടിയിലെ താരങ്ങളായ നാസർ അൽ അസ്സെ, വിനീത് കുമാർ എന്നിവർ ആസ്വാദകരോട് സംവദിച്ചത്. കൊച്ചുകുട്ടികൾ തുടങ്ങി കൗമാരക്കാരും യുവാക്കളുമായ വലിയ സദസ്സ്‌ ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയുമാണ് പ്രിയതാരങ്ങളെ സ്വീകരിച്ചത്. 

സദസ്സിൽനിന്നുള്ള ചോദ്യങ്ങൾക്ക് നർമവും യുക്തിയും ചേർത്ത മറുപടികളുമായി ഇരുവരും സദസ്സിനെ കൈയിലെടുത്തു. യൂട്യൂബ് പരിപാടിയുടെ തുടക്കം, ‘ജോർഡിൻഡ്യൻ’ എന്ന പേരിലേക്കുള്ള എത്തിപ്പെടൽ, സൗഹൃദത്തിന്റെ സവിശേഷത, നേരിടേണ്ടിവന്ന വെല്ലുവിളികൾ, കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചു. സമയോചിതമായ വിഷയങ്ങളെ സ്വാഭാവിക നർമഭാവനയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും താരങ്ങൾ പറഞ്ഞു. കുട്ടികളെ വേദിയിലേക്ക് ക്ഷണിച്ച്, ആടിയുംപാടിയും അവർക്കൊപ്പം ചേർന്ന താരങ്ങൾ സദസ്സിനൊപ്പം സെൽഫിയെടുത്തും ആഹ്ലാദത്തിൽ പങ്കെടുത്തു.

 

Content Highlights: Jordindian YouTubers at Sharjah International Book Fair,  SIBF 2021 Latest News