മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ജീവിത നാടകം’ എന്ന പുസ്തകം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കെ.പി.എ.സി. ലീലയ്ക്കു നൽകി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരൻ ബൈജു ചന്ദ്രൻ സമീപം.
തിരുവനന്തപുരം: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, ബൈജു ചന്ദ്രന്റെ 'ജീവിത നാടകം' എന്ന പുസ്തകം സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു. കെ.പി.എ.സി. എന്ന നാടകസമിതിയുടെ ചരിത്രംകൂടിയാണ് പുസ്തകം വിശദീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ പുസ്തകോത്സവത്തിലായിരുന്നു പ്രകാശനം.
കെ.പി.എ.സി. സുലോചന നാടകാസ്വാദകരെ ഏറെ അതിശയിപ്പിച്ച നടിയാണ്. പുസ്തകത്തില്‍ സമിതി അംഗങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധവും അഭിനേതാക്കളെയും കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം ആ കാലത്തിലെ മറ്റു സമിതികളെയും പ്രതിപാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.എ.സി. ലീല പുസ്തകം ഏറ്റുവാങ്ങി. തന്റെ അഭിനയത്തിന്റെ ബാലപാഠങ്ങള്‍ കെ.പി.എ.സി. സുലോചനയില്നിന്നാണ് പഠിച്ചതെന്ന് അവര്‍ പറഞ്ഞു. സമിതിക്കു പുറമേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടിയും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. കെ.പി.എ.സി.യുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം ഏറ്റുവാങ്ങാന്‍ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. ബൈജു ചന്ദ്രന് മറുപടി പ്രസംഗം നടത്തി.
Content Highlights: Jeevithanatakam book, Baiju Chandran, Mathrubhumi books,Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..