കോഴിക്കോട് : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് നട അടയ്ക്കുകയും ശുദ്ധിക്രിയകള്‍ ചെയ്യുകയും ചെയ്തതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ഇത് കേരളം തന്നെയാണോയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
സ്ത്രീകള്‍ പുതിയ ദളിതരാണോ എന്ന് ചോദിച്ച അദ്ദേഹം ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതി വധി പിന്തുടരുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. സ്ത്രീ വിരുദ്ധതയുടെയും കോടതി അലക്ഷ്യത്തിന്റെയും പേരില്‍ തന്ത്രിയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ ശേഷമാണ് അടച്ച നട തുറന്നത്. പുലര്‍ച്ചെയോടെ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതായി വ്യക്തമായതിനെ തുടര്‍ന്നാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്.
സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്.
Content Highlights: cow land, NS Madhavan,Sabarimala, Womens entry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..