ഫോട്ടോ: മാതൃഭൂമി ബുക്‌സ്
ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റുമായ പി. കെ. നായരുടെ രചനകളെ ചേര്‍ത്തുവെക്കുന്ന, പി.കെ. സുരേന്ദ്രന്റെ പുസ്തകം ' ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു.
രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച 'ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍' ആണ് പി. കെ. നായര്‍. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകള്‍ ആദ്യമായി ഒരുമിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകം.
'ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി ചലച്ചിത്ര ഗാനത്തെക്കുറിച്ചുള്ള ഉപന്യാസവും, ദേവദാസിന്റെ നിരവധി അവതാരങ്ങളും വരെ. ആകര്‍ഷകവും വിജ്ഞാനപ്രദവുമായ ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും സിനിമയെ സ്നേഹിക്കുന്ന, അതിന്റെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുസ്തകമാണ്' 'ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും'.
Content Highlights: Innalekalude cinemakal ennathekkum book, P. K. Nair, Indian cinema, Mathrubhumi books
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..