ലണ്ടന്‍: ബ്രിട്ടീഷ്-ഇന്ത്യന്‍ വംശജന്‍ സഞ്ജീവ് സഹോതയുടെ നോവല്‍ 'ചൈന റൂം' 2021-ലെ ബുക്കര്‍ പുരസ്‌കാരത്തിനുള്ള സാധ്യതാപട്ടികയില്‍ ഇടംനേടി. കുടിയേറ്റക്കാരുടെ ജീവിതത്തെ പ്രതിപാദിക്കുന്നതാണ് നോവല്‍.

13 പുസ്തകങ്ങളാണ് പട്ടികയിലുള്ളത്. ഇവയില്‍നിന്ന് അന്തിമഘട്ടത്തിലെത്തിയ ആറു പുസ്തകങ്ങള്‍ സെപ്റ്റംബര്‍ 14-ന് പ്രഖ്യാപിക്കും. നവംബര്‍ മൂന്നിന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാകും വിജയിയെ പ്രഖ്യാപിക്കുക. 51 ലക്ഷം രൂപയാണ് സമ്മാനത്തുക.

2015-ല്‍ സഞ്ജീവിന്റെ 'ഇയര്‍ ഓഫ് ദ റണവേഴ്‌സ്' എന്ന നോവല്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 2017-ല്‍ യൂറോപ്യന്‍ യൂണിയന്റെ സാഹിത്യപുരസ്‌കാരം ഈ നോവലിലൂടെ സഞ്ജീവ് കരസ്ഥമാക്കുകയും ചെയ്തു.

40-കാരനായ സഞ്ജീവിന്റെ മുത്തശ്ശിയും മുത്തശ്ശനും 1960-ല്‍ പഞ്ചാബില്‍നിന്നു ബ്രിട്ടനിലേക്ക് കുടിയേറിയവരാണ്.

Content Highlights: Indian-Origin Author Sunjeev Sahota Among 13 Contenders for Booker Prize