'ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ടുകളിലൂടെ 'എന്ന പുസ്തകം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രതിപക്ഷ നേതാവ് വി ഡി സതീശനു നൽകി പ്രകാശനം ചെയ്യുന്നു.
തിരുവനന്തപുരം :മൂന്ന് നൂറ്റാണ്ടുകളുടെ കോണ്‍ഗ്രസിന്റെ സമഗ്രമായ ചരിത്രം അനാവരണം ചെയ്യുന്ന 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൂറ്റാണ്ടുകളിലൂടെ 'എന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു നല്‍കി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പ്രകാശനം ചെയ്തു. പ്രൊഫ. സമദ് മങ്കട രചിച്ച പുസ്തകം മാതൃഭൂമി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും ആത്മാഭിമാനവും വീണ്ടെടുത്തുതന്ന കോണ്‍ഗ്രസിന്റെ ചരിത്രം കേവലം ഒരു രാഷ്ട്രീയ സംഘടനയുടെ ചരിത്രം മാത്രമല്ലെന്നും വിമോചനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമുള്ള ഒരു പാഠപുസ്തകമാണെന്നും, കാലതീതമായി നിലനില്‍ക്കുന്ന ആശയഗാംഭീര്യമാണ് കോണ്‍ഗ്രസിന്റെ കരുത്തെന്നും സുധാകരന്‍ പറഞ്ഞു.
ഭൂതകാല ഭാരതത്തെ വീണ്ടെടുക്കുകയും ആധുനിക ഇന്ത്യയെ സൃഷ്ടിക്കുകയും ചെയ്ത കോണ്‍ഗ്രസ് എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും കാലതീതമായി നിലനില്‍ക്കുമെന്നും പുസ്തകം സ്വീകരിച്ചു കൊണ്ട് വി.ഡി. സതീശന്‍ ഓര്‍മപ്പെടുത്തി. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. , വൈസ് പ്രസിഡണ്ടുമാരായ വി.പി. സജീന്ദ്രന്‍, വി.ടി. ബല്‍റാം ജനറല്‍ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്‍, ആര്യാടന്‍ ഷൗക്കത്ത്, പി.എ. സലിം, ആലിപ്പറ്റ ജമീല, പഴകുളം മധു, എം.എം. നസീര്‍, പി.എം. നിയാസ്, മലപ്പുറം ഡി.സി.സി. പ്രസിഡന്റ് അഡ്വ വി.എസ്. ജോയ്, കെ.പി.സി.സി. മെമ്പര്‍ വി. ബാബുരാജ്, എ.കെ. അബ്ദുറഹിമാന്‍, ഷാജി കട്ടുപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Indian National Congress noottandukaliloode book released, MAthrubhumi Books, Mathrubhumi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..