ഇന്ത്യന്‍ ഫെമിനിസ്റ്റും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായിരുന്ന കമലാഭാസിന്റെ വിയോഗത്തില്‍ കവി സച്ചിദാനന്ദന്‍ അനുശോചനമര്‍പ്പിക്കുന്നു. 

മലാ ഭാസിന്റെ വേര്‍പാട് ഇന്ത്യന്‍ സാമൂഹ്യശാസ്ത്രത്തിനും ഇന്ത്യന്‍ ഫെമിനിസ്റ്റ് ചിന്തയ്ക്കും വലിയ നഷ്ടമാണ്. രണ്ടുമൂന്നു കുറിയേ അവരെ കണ്ടിട്ടുള്ളുവെങ്കിലും 'സംഗത്' എന്ന സംഘടനയുടെ സ്ഥാപകയും ഉപദേശകയും എന്ന നിലയിലും ' ഞാന്‍ പെണ്‍കുട്ടിയാണ്, അതുകൊണ്ടു എനിക്കു പഠിക്കാതെ വയ്യ' എന്ന പ്രസിദ്ധമായ കവിതയുടെ രചയിതാവെന്ന നിലയിലും പ്രതികൂലസാഹചര്യങ്ങളില്‍ ജീവിക്കുന്ന ആദിവാസി- തൊഴിലാളിസ്ത്രീകളുടെ ക്ഷേമത്തിന്നായി പ്രവര്‍ത്തിക്കുന്ന ഒരു ആക്റ്റിവിസ്റ്റും കലാപ്രവര്‍ത്തകയും എന്ന നിലയിലും അവരെ ആദരവോടെ അറിയാന്‍ ഇട വന്നിട്ടുണ്ട്. മുതലാളിത്ത ആണ്‍കോയ്മ എന്നു അവര്‍ വിളിച്ച പ്രതിലോമപ്രതിഭാസത്തിന്നെതിരെ സാംസ്‌കാരികവിപ്ലവത്തിനു ആഹ്വാനം നല്‍കി പ്രവര്‍ത്തിച്ച ആ മഹതിക്കു എന്റെ അന്ത്യപ്രണാമം.

Content Highlights : Indian Author Satchidanandan pays Homage to Kamala Bhasin