കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പുതിയ പുസ്തകം എഴുതുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തിലാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് അദ്ദേഹം പുതിയ പുസ്തകം എഴുതുന്നത്. 

കാലാവസ്ഥാ വ്യതിയാനം സവിശേഷമായ ആഗോള പ്രതിഭാസമാണെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പ്രാദേശിക, ദേശീയ, ആഗോള തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കനാകുമെന്ന് തിരിച്ചറിയാന്‍ സഹായിക്കാനാണ് പുസ്തകം എഴുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തടയുന്നതിന്, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഇല്ലാതാക്കണം. ഈ പ്രശ്‌നം അടിയന്തിരമാണ്. അതേ തമയം ചര്‍ച്ചകള്‍ സങ്കീര്‍ണവും. പക്ഷേ നമ്മള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പുതിയ 'കാര്‍ബണ്‍-സീറോ' സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കാനും നിലവിലുള്ളവ വിന്യസിക്കാനും ആത്യന്തികമായി ഒരു കാലാവസ്ഥാ ദുരന്തം ഒഴിവാക്കാനും സാധിക്കും.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൗ ടു അവോയ്ഡ് ക്ലൈമറ്റ് ഡിസാസ്റ്റര്‍ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. 2020 ജൂണില്‍ പുസ്തകം പ്രസിദ്ധീകരിക്കും.

Contant Highlights: How to Avoid a Climate Disaster: Bill Gates Is Writing A Book On Climate Change