പുതിന്‍ അണുബോംബിട്ടാല്‍ ഞാന്‍ ഡ്രാഗണ്‍ അയക്കും; ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍


ഡാര്‍ക്ക് ഫാന്റസി, സയന്‍സ് ഫിക്ഷന്‍ കഥ പറച്ചിലുകളുടെ രൂപപരിണാമം സംബന്ധിച്ച സംസാരത്തിനിടെയാണ് ചര്‍ച്ച റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിലേക്കെത്തിയത്.

ജോർജ് ആർ.ആർ. മാർട്ടിൻ | Photo: AFP

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ അണുബോംബിട്ടാല്‍ താന്‍ ഡ്രാഗണ്‍ ഉപയോഗിച്ച് നേരിടുമെന്ന് വിഖ്യാത അമേരിക്കന്‍ നോവലിസ്റ്റ് ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്‍. തന്റെ ഏറ്റവും പുതിയ പുസ്തകമായ 'ദി റൈസ് ഓഫ് ദി ഡ്രാഗണ്‍: ആന്‍ ഇല്ലുസ്‌ട്രേറ്റഡ് ഹിസ്റ്ററി ഓഫ് ദ ടര്‍ഗേറിയന്‍ ഡൈനാസ്റ്റി'യെ സംബന്ധിച്ച് സ്റ്റീഫന്‍ കോള്‍ബര്‍ട്ടിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകത്തിന്റെ പ്രമോഷന്‍ ചര്‍ച്ചയ്ക്കിടെ, ഇരുവരും തമ്മിലുള്ള സംസാരം റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചായി. തുടര്‍ന്ന് യുക്രൈനില്‍ റഷ്യ കാണിക്കുന്ന അതിക്രമത്തെ എതിര്‍ത്ത അദ്ദേഹം റഷ്യ അണുബോബിട്ടാല്‍ താന്‍ ഡ്രാഗണ്‍ ഉപയോഗിച്ച് ക്രെംലിന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.



ഡാര്‍ക്ക് ഫാന്റസി, സയന്‍സ് ഫിക്ഷന്‍ കഥ പറച്ചിലുകളുടെ രൂപപരിണാമം സംബന്ധിച്ച സംസാരത്തിനിടെയാണ് ചര്‍ച്ച റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിലേക്കെത്തിയത്. ആണവ യുദ്ധത്തിനുള്ള സാധ്യത ലോകത്ത് മുന്‍പത്തെതിനെക്കാള്‍ കൂടുതല്‍ നിലനില്‍ക്കുന്നുണ്ടെന്ന് ജോര്‍ജ് മാര്‍ട്ടിന്‍ പറഞ്ഞു.

നിലവില്‍ ദ വിന്‍ഡ്‌സ് ഓഫ് വിന്‍ഡര്‍ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.


Content Highlights: House of The Dragon Author George RR Martin Wishes He Could Take Vladimir Putin With a Dragon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented