ടോം ഹാങ്ക്‌സ് | ഫോട്ടോ: എ.എഫ്.പി
ഹോളിവുഡ് നടനും സംവിധായകനുമായ ടോം ഹാങ്ക്‌സിന്റെ ആദ്യ നോവല്‍ പുറത്തിറങ്ങി. ആക്ഷന്‍ സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് 'ദി മേക്കിങ് ഓഫ് അനദര്‍ മേജര്‍ മോഷന്‍ പിക്ചര്‍ മാസ്റ്റര്‍പീസ്' എന്ന ആഖ്യായിക രചിച്ചത്. 2018-ലാണ് ഇത് എഴുതാന്‍ തുടങ്ങിയത്.
ചലച്ചിത്രനിര്‍മിതിക്കിടയിലെ ഒടുങ്ങാത്ത സമ്മര്‍ദത്തില്‍നിന്ന് രക്ഷപ്പെടാനാണ് നോവലെഴുത്ത് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. 2017-ല്‍ ടോം ഹാങ്ക്‌സിന്റെ 'അണ്‍ കോമണ്‍ ടൈപ്പ്' എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങിയിരുന്നു.
'ഫോറസ്റ്റ് ഗംപ്', 'കാസ്റ്റ് എവേ', 'സ്പ്‌ളാഷ്', 'ഗ്രേ ഹൗണ്ട്', 'സേവിങ് പ്രൈവറ്റ് റയാന്‍' തുടങ്ങിയവയാണ് ടോം ഹാങ്ക്‌സിന്റെ പ്രധാന ചിത്രങ്ങള്‍.
Content Highlights: Tom Hanks, First novel releases,The making of another major motion picture masterpiece
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..