അമീഷ് ത്രിപാഠി
രാമചന്ദ്ര നോവല്‍ പരമ്പരയിലെ നാലാം പുസ്തകവുമായി അമീഷ് ത്രിപാഠിയെത്തുന്നു. പേര് 'വാര് ഓഫ് ലങ്ക' (ലങ്കായുദ്ധം). പുസ്തകം ഇറങ്ങുന്ന തീയതി ഉടന്‍ അറിയിക്കുമെന്ന് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് പറഞ്ഞു.
രാമന്റെ കഥ പറയുന്ന 'സയന് ഓഫ് ഇക്ഷാകു' (ഇക്ഷാകുവംശത്തിന്റെ യുവരാജാവ്), സീതയുടെ കഥപറയുന്ന 'വോറിയര്‍ ഓഫ് മിഥില' (മിഥിലയിലെ വീരനായിക), രാവണന്റെ ജീവിതം വിവരിക്കുന്ന 'എനിമി ഓഫ് ആര്യാവര്‍ത്ത' (ആര്യാവര്ത്തത്തിന്റെ ശത്രു) എന്നിവയാണ് രാമചന്ദ്ര പരമ്പരയിലെ ആദ്യ മൂന്നു നോവലുകള്‍.
12 വര്‍ഷം മുമ്പ് 'ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ' (മെലൂഹയിലെ ചിരഞ്ജീവികള്‍) എന്ന നോവലുമായാണ് അമീഷ് സാഹിത്യലോകത്തേക്കെത്തിയത്. ഐ.ഐ.എം. കല്‍ക്കട്ടയിലെ പൂര്‍വവിദ്യാര്‍ഥിയായ അമീഷ് ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് എഴുത്തിന്റെ വഴി സ്വീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..