നൂറാം ജന്മവാര്‍ഷിക ദിനത്തില്‍ വിഖ്യാത പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതത്തിന് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. പഞ്ചാബില്‍ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയിത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്നു അമൃതാ പ്രീതം. 1919 ഓഗസ്റ്റ് 31ന് അവിഭക്ത ഇന്ത്യയിലെ ഗുജറാന്‍ വാലയിലാണ് അവര്‍ ജനിച്ചത്. അമൃത കൗര്‍ എന്നായിരുന്നു ആദ്യകാല നാമം. വിഭജനത്തെ തുടര്‍ന്ന് അമൃത പ്രീതത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി.
മുഖ്യകര്‍മരംഗം കവിതയാണെങ്കിലും നോവല്‍, ചെറുകഥ, പത്രപ്രവര്‍ത്തനം എന്നീ മേഖലകളിലെല്ലാം അവര്‍ പ്രവര്‍ത്തന വിജയം നേടിയിരുന്നു. കുട്ടിക്കാലത്ത് അനുഭവിച്ച ഏകാന്തതയാണ് തന്നെ കവിയാക്കിയതെന്ന് അമൃതാപ്രീതം ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സാഹിത്യ ജീവിതത്തില്‍ 28 നോവലുകളും 18 കവിതാ സമാഹാരങ്ങളും അഞ്ച് ചെറുകഥകളും അവര്‍ രചിച്ചിട്ടുണ്ട്. രസീദി ടിക്കറ്റ് എന്നതാണ് അവരുടെ ആത്മകഥ.
സുനേഹാരേ എന്ന കൃതിക്ക് 1955-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ സ്ത്രീയായിരുന്നു അവര്‍. കാഗസ് തേ ക്യാന്‍വാസ് എന്ന കൃതിക്കാണ് അവര്‍ക്ക് 1981-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. 1969 ല്‍ പത്മശ്രീ പുരസ്‌കാരവും 2004 ല്‍ പത്മവിഭൂഷന്‍ പുരസ്‌കാരവും ലഭിച്ചു.
Content Highlights: Google Doodle celebrates 100th birth anniversary of Punjabi poet Amrita Pritam