കോഴിക്കോട്: ഗിരീഷ് ജനാര്‍ദ്ദനന്റെ അലഞ്ഞവന്റെ ആരണ്യകം, രണിതരേഖകള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അനൂപ് കണ്ണന്‍, എന്‍.എ നസീറിന് നല്‍കിയാണ് പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചത്. 

ചടങ്ങില്‍ ഒ.പി. സുരേഷ് അധ്യക്ഷനായിരുന്നു. കെ. ഗിരീഷ് കുമാര്‍ പുസ്തകാവതരണം നടത്തി. മാധ്യമപ്രവര്‍ത്തനവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ എന്‍.പി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സന്ധ്യ പള്ളിക്കര, കെ.പി. സേതുനാഥ്, സി.എ.അബ്ദുള്‍ ബഷീര്‍, ജയന്‍ ശിവപുരം എന്നിവര്‍ സംസാരിച്ചു.