സംഗീത ശ്രീനിവാസൻ, സച്ചുതോമസ്, പ്രവീൺ ചന്ദ്രൻ
കോഴിക്കോട്: കുറ്റാന്വേഷണകൃതികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ രചിച്ച ഫ്രഞ്ച് എഴുത്തുകാരന് ഷോര്‍ഷ് സിമെനോന്റെ മൂന്ന് പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളായ 'മെയ്ഗ്രേയുടെ പരേതന്', 'മെയ്ഗ്രേ കെണിയൊരുക്കുന്നു', 'മെയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍' എന്നിവ ഫെബ്രുവരി ആദ്യവാരം വിപണിയില്‍ എത്തും. ഷോര്‍ഷ് സിമെനോന്റെ പ്രസിദ്ധ കുറ്റാന്വേഷണ കഥാപാത്രം ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ നായകനാകുന്ന ഈ മൂന്നു മികച്ച നോവലുകളുടെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് യുവഎഴുത്തുകാരില്‍ ശ്രദ്ധേയരായ സംഗീത ശ്രീനിവാസന്, പ്രവീണ്‍ ചന്ദ്രന്, സച്ചു തോമസ് എന്നിവരാണ്.
.jpg?$p=f0b49be&&q=0.8)
PRE BOOKING OFFER
ഈ മൂന്ന് പുസ്തകങ്ങള്‍ക്കും കൂടി ആകെ 880 രൂപയാണ് വില. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 666 രൂപയ്ക്ക് ഈ പുസ്തകങ്ങള്‍ ലഭിക്കും. മാതൃഭൂമി ബുക്ക്സ്റ്റാളുകളിലും mbibooks.comലും പുസ്തകങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്.
സിമെനോന്റെ പുസ്തകങ്ങള്‍ ആദ്യമായി മലയാളത്തില്‍, ഇന്‍സ്പെക്ടര്‍ മെയ്ഗ്രേ എന്ന പുതിയ കഥാപത്രം, മികച്ച പരിഭാഷ എന്നിവയാണ് ഇതിന്റെ ആകര്‍ഷണം. ക്രൈം ഫിക്ഷനില്‍ താല്പര്യമുള്ളവര്ക്കും ഇംഗ്ലീഷ് പുസ്തകങ്ങളുടെ പരിഭാഷ ഇഷ്ടപ്പെടുന്നവര്‍ക്കും മികച്ച വായനാനുഭവം തരുന്ന പുസ്തകങ്ങളാണിവ.
Content Highlights: georges simenon, novels, sangeetha sreenivasan, sachu thomas, praveen chandran, mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..