ഏക സംസ്‌കാരവാദം തികഞ്ഞ ബുദ്ധിശൂന്യത: ഗീതാഞ്ജലി ശ്രീ


ഗീതാഞ്ജലി ശ്രീ വായനക്കാരുമായി സംവദിക്കുന്നു

ഷാർജ ഇന്റർനാഷണൽ പുസ്തകോത്സവത്തിൽ ഗീതാഞ്ജലി ശ്രീ വായനക്കാരുമായി സംവദിക്കുന്നു

ഷാര്‍ജ: ലോകത്തെവിടെയും ഏകസംസ്‌കാരവാദം ഉന്നയിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് ബുക്കര്‍ സമ്മാനജേതാവ് ഗീതാഞ്ജലി ശ്രീ അഭിപ്രായപ്പെട്ടു. ഇത് മനുഷ്യകുലത്തിനുതന്നെ അപകടകരമാണ്. സുന്ദരമായ ഈപ്രപഞ്ചം വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ഏകീകൃത സംസ്‌കാരം അതിന്റെ സൗന്ദര്യം പൂര്‍ണമായും നഷ്ടപ്പെടുത്തുന്നു. മനുഷ്യസമൂഹത്തിന്റെ സാംസ്‌കാരിക തനിമയെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കും. ഇത് അത്യന്തം അപകടകരവുമാണെന്നും ഗീതാഞ്ജലി ശ്രീ പറഞ്ഞു.

പുസ്തകമേളയില്‍ അനുവാചകരുമായി സംവദിക്കുകയായിരുന്നു അവര്‍. ബുക്കര്‍ സമ്മാനംനേടിയ 'ടോമ്പ് ഓഫ് സാന്റ്' എന്ന പുസ്തകം രചിക്കുമ്പോള്‍ സ്ത്രീസംബന്ധമായ എന്തെങ്കിലും അജന്‍ഡ ഉണ്ടായിരുന്നില്ലെന്നും ഒന്‍പത് വര്‍ഷത്തോളം സമയമെടുത്താണ് ഇതിന്റെ മൂലകൃതിയായ റേത്ത് സമാധി എന്ന പുസ്തകം എഴുതിയതെന്നും ഗീതാഞ്ജലി പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നത്തെ സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്. പുരുഷാധിപത്യപരമായ സാമൂഹികപശ്ചാത്തലത്തില്‍ സ്ത്രീകള്‍ എല്ലാ മേഖലകളിലും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്.

ഈ നോവല്‍ ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം നടത്തിയപ്പോള്‍ കഥയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഭാഷകള്‍ക്ക് അതിര്‍വരമ്പുകളില്ല, ഓരോ ഭാഷയ്ക്കും അതിന്റേതായ സൗന്ദര്യവും സ്വന്തമായ അസ്തിത്വവുമുണ്ട്. വിവര്‍ത്തകര്‍ക്ക് പരിപൂര്‍ണസ്വാതന്ത്ര്യം നല്‍കിയാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ഈ നോവല്‍ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗീതാഞ്ജലി ശ്രീ പറഞ്ഞു.


Content Highlights: geetanjali shree in sharjah book fair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented