കോഴിക്കോട്: ഗാന്ധിദര്‍ശന്‍ സമിതിയുടെ പുരസ്‌കാരം പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്. ഫെബ്രുവരിയില്‍ കണ്ണൂരില്‍നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏഴാമത് പുരസ്‌കാരമാണ് അദ്ദേഹത്തിന് നല്‍കുന്നത്. നേരിനൊപ്പംനില്‍ക്കുന്ന ടി. പത്മനാഭന്റെ നിലപാടുകള്‍ പ്രശംസനീയമാണെന്ന് വി.സി. കബീര്‍ പറഞ്ഞു. പത്രസമ്മേനത്തില്‍ വൈസ് പ്രസിഡന്റ് യു.വി. ദിനേശ് മണി, ഉമശങ്കര്‍, കെ. ഭാസ്‌കരന്‍ എന്നിവരും പങ്കെടുത്തു.