ചാരുംമൂട് : ജി. ഭുവനേശ്വരന്‍ സ്മാരക ഗ്രന്ഥശാലയ്ക്ക് മന്ത്രി ജി. സുധാകരന്‍ കരിമുളയ്ക്കലില്‍ തറക്കല്ലിട്ടു. നിര്‍മാണക്കമ്മിറ്റി ചെയര്‍മാന്‍ കെ. രാഘവന്‍ അധ്യക്ഷനായി.
ആര്‍. രാജേഷ് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍. അനില്‍കുമാര്‍, സ്വപ്നാ സുരേഷ്, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ജി. ഹരിശങ്കര്‍, ജി. രാജമ്മ, ബി. ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പന്തളം എന്‍.എസ്സ്.എസ്സ്.കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഭുവനേശ്വരന്‍ 1977 ഡിസംബര്‍ 7 നാണ് കെ.എസ്.യു പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നത്. ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ച് ജി. ഭുവനേശ്വരന്‍ സ്മാരക രക്തസാക്ഷി മണ്ഡപത്തോടുചേര്‍ന്നാണ് ഗ്രന്ഥശാലാക്കെട്ടിടം പണിയുന്നത്. ഭുവനേശ്വരന്റെ ജ്യേഷ്ഠ സഹോദരനായ മന്ത്രി ജി. സുധാകരന്റെ പുസ്തകശേഖരത്തിലെ 5,000 പുസ്തകങ്ങള്‍ ഇവിടേക്ക് കൈമാറും.
ഉണ്‍മ പത്രാധിപര്‍ നൂറനാട് മോഹന്‍ 25,000 രൂപയുടെ പുസ്തകങ്ങളും ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.എം. ഷെരീഫ് 5,000 രൂപയുടെ പുസ്തകങ്ങളും ഗ്രന്ഥശാലയ്ക്കു നല്‍കും.
Content Highlights: G. Sudhakaran builds a library G Bhuvaneshvaran