ഫോട്ടോ: മാതൃഭൂമി
കാല്‍പ്പന്തുകളിയുമായി ബന്ധപ്പെട്ട് ആസ്വദിച്ചുവായിക്കാവുന്ന ഒട്ടേറെ കൃതികള്‍ നമുക്കുമുന്നിലുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
കീപ്പര്‍
മാല്പീറ്റ് എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ സ്പോര്‍ട്സ് നോവലാണ് 'കീപ്പര്‍'. എല്‍ ഗാറ്റോ എന്ന മണ്ടനായ ഒരു ദരിദ്രബാലനാണ് പ്രധാന കഥാപാത്രം. ഗാറ്റോ തെക്കെ അമേരിക്കന്‍ വനാന്തരങ്ങളില്‍ കീപ്പര്‍ എന്ന പ്രേതാത്മാവിനെ കണ്ടുമുട്ടുന്നു. പ്രേതം ഗാറ്റോയെ കാടുമൂടിക്കിടന്ന പുരാതന ഫുട്ബാള്‍ ഗ്രൗണ്ടിലെത്തിക്കുകയും കാല്‍പ്പന്തുകളിയുടെ നിഗൂഢരഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുകയുംചെയ്യുന്നു. ഇതുവഴി ഗാറ്റോ ലോകപ്രശസ്ത ഗോള്‍ കീപ്പറായി മാറുന്നതാണ് പ്രമേയം. കീപ്പര്‍ ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഹിഗ്വിറ്റ
എന്‍.എസ്. മാധവന് രചിച്ച ഹിഗ്വിറ്റ മലയാളത്തിലെ ശ്രദ്ധേയമായ കഥയാണ്. നാട്ടില്‍ സെവന്‍സ് ഫുട്ബാള്‍ താരമായിരുന്ന ഗീവര്‍ഗീസ് കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയുടെ കളിരീതികള്‍ ജീവിതത്തില്‍ പകര്‍ത്തിയ ഫുട്ബോള്‍ ഭ്രാന്തനാണ്. പക്ഷേ, വളര്‍ന്നപ്പോള്‍ പുരോഹിതജീവിതത്തിലേക്ക് എത്തിപ്പെട്ടു. അച്ചനായിട്ടും കാല്‍പ്പന്തുകളി ജീവശ്വാസമായി ഉള്ളില്‍ കൊണ്ടുനടന്നു. തന്റെ ഇടവകയിലെ പാവപ്പെട്ട ആദിവാസി പെണ്‍കുട്ടി ലൂസിയെ വേട്ടയാടുന്ന ജബ്ബാര്‍ എന്ന ഇടനിലക്കാരനില്‍നിന്ന് അവളെ രക്ഷിക്കാന്‍ അച്ചന് നടത്തിയ വ്യത്യസ്തവും നാടകീയവുമായ ഇടപെടലാണ് ഹിഗ്വിറ്റയുടെ കഥ.
അവസാനത്തെ വിസില്‍
ഇ. ഹരികുമാറിന്റെ, ഫുട്ബോള്‍ മുഖ്യപ്രമേയമാക്കിയുള്ള കഥയാണ് 'അവസാനത്തെ വിസില്‍'. 'കറുത്ത തമ്പ്രാട്ടി' എന്ന അദ്ദേഹത്തിന്റെ കഥാസമാഹാരത്തില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്. കളിക്കളത്തില്‍ മികച്ചഫോമില്‍ പന്തുംകൊണ്ട് മുന്നേറിവന്ന കഥാനായകന് രാജന് എതിര് ഗോള്‍പോസ്റ്റിന് മുന്നിലെത്തിയിട്ടും ഗോളടിക്കാതെ ഉള്ളിലെ ഇരമ്പുന്ന കടല്‍ച്ചുഴിയില്‍പ്പെട്ട് അവസാനത്തെ വിസില്‍ കാത്തുനില്‍ക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
.jpg?$p=1741ed2&&q=0.8)
ഷൂട്ടൗട്ട്
മലയാളത്തിലെ ആദ്യത്തെ സ്പോര്‍ട്സ് ത്രില്ലര്‍ ആയാണ് രമേശന് മുല്ലശ്ശേരിയുടെ 'ഷൂട്ടൗട്ട്' എന്ന നോവല്‍ ഈയിടെ മാതൃഭൂമി ബുക്സിലൂടെ പുറത്തുവന്നത്. നാട്ടിന്‍പുറങ്ങളിലെ പറമ്പുകളില്‍ അരങ്ങേറുന്ന വീറും വാശിയുമേറിയ മത്സരംമുതല്‍ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളില്‍ നടക്കുന്ന മത്സരങ്ങള്വരെയെത്തുന്ന ഫുട്ബോള്‍കളിയുടെ അണിയറക്കഥകളും ആവേശവും നോവലിലുണ്ട്. അര്‍ജുന്‍ദേവ് എന്ന യുവാവിനൊപ്പം പശ്ചിമബംഗാളില്നിന്നെത്തുന്ന സൗരവ് ഘോഷ്, സൗമിത്ര ചാറ്റര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.
മറ്റുചില കൃതികള്‍
ബ്രെയാന്‍ ഗ്ലാന്വില്ലിയുടെ 'ഗോള്‍ കീപ്പേര്‍സ് ആര് ഡിഫ്രന്റ്', പീറ്റര്‍ ഡേവിസിന്റെ 'ആള് പ്ലെയ്ഡ് ഔട്ട്', നിക്കി ഹോണ്‍ബിയുടെ 'ഫിവര്‍ പിച്ച്', ഈമോന് ഡണ്ഫിയുടെ 'ഓണ്‍ലി എ ഗയിം'.
Content Highlights: football, football as a theme in literature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..