അഞ്ചുവയസ്സുകാരി ആഗ്നയാമിയുടെ ആദ്യകവിതാസമാഹാരം പ്രകാശനം ചെയ്തു.


ആഗ്നയാമിയുടെ ആദ്യകവിതാസമാഹാരം മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: കേവലം അഞ്ചു വയസ്സിനുള്ളില്‍ മുപ്പത് കവിതകളടങ്ങിയ പുസ്തകം രചിച്ച യു.കെ.ജി വിദ്യാര്‍ഥിനിയായ ആഗ്നയാമി'യുടെ ആദ്യപുസ്തകമായ 'വര്‍ണപ്പട്ടം' കോഴിക്കോട് പോലീസ് ക്ലബ്ബില്‍ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. പുസ്തകത്തിന്റെ കവര്‍ ചിത്രവും ഓരോ കവിതകള്‍ക്കുമുള്ള ചിത്രീകരണം നിര്‍വഹിച്ചതും ആഗ്നയാമി തന്നെയാണ്. മുത്താലം വിദ്യാനികേതനിലെ വിദ്യാര്‍ഥിനിയാണ് ആഗ്നയാമി.

പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌കത്തിന്റെ പ്രകാശന ചടങ്ങില്‍ ആദ്യ പ്രതി നോവലിസ്റ്റ് ശ്രീ. യു.കെ.കുമാരന്‍ ഏറ്റുവാങ്ങി.
മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ പി.ആര്‍. നാഥന്‍ അനുഗ്രഹപ്രഭാഷണം നടത്തിയ വേദിയില്‍ മാധ്യമ പ്രവര്‍ത്തക ഷിദ ജഗത്ത് പുസ്തക പരിചയം നടത്തി. കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് കാന്‍സര്‍ വാര്‍ഡിലെ കുരുന്നുകള്‍ക്ക് വേണ്ടിയുള്ള അക്ഷരോപഹാരം ആഗ്നയാമിയില്‍ നിന്ന് സി. ഫോര്‍ സി.സി.ഐ പ്രസിഡന്റ് ഡോ.ഒ.സി.ഇന്ദിര ഏറ്റുവാങ്ങി.

മാതൃഭൂമി റിപ്പോര്‍ട്ടര്‍ അജയ് ശ്രീശാന്തിന്റെയും കോഴിക്കോട് ആകാശവാണി കാഷ്വല്‍ ന്യൂസ് എഡിറ്റര്‍ ശ്രുതി സുബ്രഹ്‌മണ്യന്റെയും മകളാണ് ആഗ്നയാമി

Content Highlights: Agnayami, Ahammed Devarkovil, Book Release, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented