പുസ്തകപ്രകാശനങ്ങളുടെ മഹാമേളയുമായി ഷാര്‍ജാ പുസ്തകോത്സവം


എഴുത്തുകാരുടെ സുഹൃത്തുക്കളും കുടുംബക്കാരും കൂടെ ജോലിചെയ്യുന്നവരുമെല്ലാം പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നതും എഴുത്തുകാര്‍ക്ക് ഇരട്ടിസന്തോഷം നല്‍കുന്നു.

ഷാർജാ പുസ്തകോത്സവത്തിൽ ഇന്ദു മേനോൻ പുസ്തകം പ്രകാശനം ചെയ്യുന്നു

ഷാര്‍ജ: എഴുത്തില്‍ വഴക്കംവന്നവരും എഴുതിത്തെളിഞ്ഞവരും എഴുതിവരുന്നവരും പുതുപുസ്തകങ്ങളുമായാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലുള്ളത്. ലോകത്തിലെ വലിയ മേളയായിമാറിയ ഷാര്‍ജയില്‍ പുസ്തകോത്സവം ഒമ്പതുദിവസം പിന്നിടുമ്പോള്‍ നൂറുകണക്കിന് പുസ്തകങ്ങളാണ് പ്രകാശനംചെയ്തത്. പ്രകാശനം ചെയ്യുന്നതില്‍ കൂടുതലും മലയാളി എഴുത്തുകാരുടെ കൃതികളാണെന്നതാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത.

ചെറുതും വലുതുമായ നിരവധി പുസ്തകങ്ങള്‍ കഥ, കവിത, നോവല്‍, ലേഖനം വിഭാഗങ്ങളിലായി പ്രകാശിതമാകുന്നു. പ്രശസ്തര്‍മുതല്‍ എഴുത്തുകാരുടെ സുഹൃത്തുക്കളും വായനക്കാരും അധ്യാപകരും നാട്ടുകാരുമെല്ലാം പ്രകാശനത്തില്‍ പങ്കെടുക്കുന്നു.കൂടുതലും കുടുംബമായാണ് മലയാളികള്‍ പുസ്തക പ്രകാശനങ്ങളില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള രാഷ്ട്രീയനേതാക്കളായ ടി.എന്‍. പ്രതാപന്‍ എം.പി., സി. ദിവാകരന്‍ എന്നിവരുടെ കൃതികളും മേളയില്‍ പ്രകാശിതമായി. നടന്‍ ജയസൂര്യയാണ് വ്യാഴാഴ്ച ബാള്‍റൂമില്‍ പ്രതാപന്റെ പുസ്തകം പ്രകാശനംചെയ്തത്. നടന്‍ ബാലചന്ദ്രമേനോന്റെ കൃതിയുടെ പ്രകാശനവും ബുക്ക്‌ഫോറത്തില്‍ നടന്നു. കോളേജ് കാന്റീന്‍ നടത്തിയ ഓര്‍മയും കലാലയ ഗൃഹാതുരതയുംചേര്‍ന്ന വ്യത്യസ്തമായ കൃതിയുടെ പ്രകാശനം നടന്നവേദിയില്‍ത്തന്നെ ഷാര്‍ജയില്‍ വീട്ടുജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശിനിയുടെ അനുഭവക്കുറിപ്പുകളും പ്രകാശനംചെയ്തു. പ്രകാശനംചെയ്ത പുതിയ എഴുത്തുകാരുടെ കൃതികളും സ്റ്റാളുകളില്‍ നന്നായി വിറ്റഴിയുന്നു.

എഴുത്തുകാരുടെ സുഹൃത്തുക്കളും കുടുംബക്കാരും കൂടെ ജോലിചെയ്യുന്നവരുമെല്ലാം പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നതും എഴുത്തുകാര്‍ക്ക് ഇരട്ടിസന്തോഷം നല്‍കുന്നു. ഒരാളുടെതന്നെ ഒന്നിലധികം കൃതികളും ഒരേവേദിയില്‍ പ്രകാശനംചെയ്യുന്നുണ്ട്. ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഏറ്റവുംവലിയ പ്രത്യേകത ടി.എന്‍. പ്രതാപന്‍ എം.പി. യുടെ പുസ്തകനിധിയിലേക്ക് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുംചേര്‍ന്ന് ഒരുലക്ഷം പുസ്തകങ്ങള്‍ സംഭാവന ചെയ്തുവെന്നതാണ്. ബുധനാഴ്ചയാണ് പ്രതാപന്‍ ഒരുലക്ഷം പുസ്തകങ്ങള്‍ മേളയില്‍നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയത്. കേരളത്തിലെ ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പുസ്തകങ്ങള്‍ സംഭാവനചെയ്യാനാണ് പുസ്തകനിധി ഉണ്ടാക്കിയതെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

Content Highlights: Sharjah International Book Fair, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented