ലൈംഗിക പീഡനങ്ങളെ അതിജീവിച്ചവര്‍ പറയുന്നത് വിശ്വസിക്കാത്തവരോട് സഹതാപം മാത്രമാണുള്ളതെന്ന് എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേ. സിനിമയില്‍ മാത്രമല്ല, മറ്റ് മേഖലകളിലും അദൃശ്യമായി ഇതെല്ലാം നടകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
'ലൈംഗിക പീഡനങ്ങളെ അതിജീവിച്ചവരെ വിശ്വസിക്കാത്തവരോട് സഹതാപം മാത്രമാണുള്ളത്. എന്തെന്നാല്‍ സമീപഭാവിയില്‍ അവര്‍ക്ക് ഒളിക്കാന്‍ ഇടമില്ലാതെയാകും. സത്യം സത്യമായി അവശേഷിക്കും. എന്നാല്‍ നിങ്ങള്‍ അവളെ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നത് നിങ്ങള്‍ ആരാണ് എന്നതിന്റെ പ്രതിഫലനമാണ്.' - ശോഭാ ഡേ പറഞ്ഞു.
'സമൂഹമാധ്യമങ്ങളിലെ പേര് വെളിപ്പെടുത്താതെയുള്ള തുറന്നു പറച്ചിലുകളെ അതിശയോക്തി കലര്‍ന്നതും നീതിരഹിതവും എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയ അജ്ഞാത വിവരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ക്ക് അതിന് പിന്നില്‍ ഒളിപ്പിക്കാന്‍ കഴിയും, ചിലപ്പോള്‍ അത് ധൈര്യവും നല്‍കും.'
തനിക്ക് വ്യക്തിപരമായി ഒരു മീ ടു അനുഭവം പങ്കുവെയ്ക്കാനില്ലെന്ന് അവര്‍ പറഞ്ഞു. 'ഉപദ്രവത്തിന്റെ ഇരകളായവരോടുള്ള സഹാനുഭൂതിയില്ലാതാക്കാന് സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. കായികം, രാഷ്ട്രീയം, എഴുത്ത് എന്നിങ്ങനെ എല്ലാ മേഖലയിലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ട്. '
'ഹോളിവുഡിലോ, ബോളിവുഡിലോ വിശുദ്ധന്മാരില്ല. ഞങ്ങള്‍ അഭിനേതാക്കളാണ് ആക്ടിവിസ്റ്റുകളല്ലെന്ന് അവര്‍ പറയും. എന്നാല്‍ ആക്ടിവിസ്റ്റാവണം എന്നല്ല. ഒരു സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി നിലകൊള്ളുകയും തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുകയും വേണം.' - ഡേ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..