ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ എഴുത്തുകാരി പി. വത്സല പുരസ്‌കാരലബ്ധിയെക്കുറിച്ച് പ്രതികരിക്കുന്നു. 

എഴുത്തച്ഛന്‍ എന്ന കവിയെ ആദ്യമേ ഇഷ്ടമാണ്. വീട്ടില്‍ അമ്മയും അമ്മാവനും ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരിലൂടെയാണ് എഴുത്തച്ഛന്‍ സാഹിത്യങ്ങള്‍ അറിഞ്ഞതും പഠിക്കുന്നതും. സ്‌കൂള്‍ തലങ്ങളില്‍ എത്തിയപ്പോള്‍ അധ്യാപകര്‍ കൂടുതല്‍ വിശദമായിത്തന്നെ കവിയെ പരിചയപ്പെടുത്തിത്തന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളാണ് നമ്മുടെ മൂലരചനകള്‍. സാഹിത്യത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ആശയങ്ങളും സങ്കല്പങ്ങളും എഴുത്തച്ഛന്റെ ദര്‍ശനങ്ങളാണ്. മലയാളസാഹിത്യത്തിലെ ഉന്നത പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എഴുത്തും വായനയും ഒന്നിച്ചുകൊണ്ടുപോകണം എന്നാണ് ഈ തലമുറയോട് പറയാനുള്ളത്. പുസ്തകത്തില്‍നിന്നു വായിക്കുന്നതും ജീവിതത്തില്‍നിന്നു പഠിക്കുന്നതും രണ്ട് ദര്‍ശനങ്ങളാണ്. വായിച്ചുകൊണ്ടേയിരിക്കുക, അതിലൂടെ നല്ല പരിവര്‍ത്തനത്തിനു വിധേയമാകുക. അങ്ങനെ പരിവര്‍ത്തനത്തിനു വിധേയമായ ഒരാളാണ് ഞാന്‍. എഴുത്തച്ഛന്‍ പുരസ്‌കാരവാര്‍ത്ത സന്തോഷത്തോടെ ഉള്‍ക്കൊള്ളുന്നു.

Content Highlights ;:Ezhuthachan Award goes to P Valsala