തിരുവനന്തപുരം: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ സാഹിത്യ സാംസ്‌കാരികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി.

50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് മുണ്ടശ്ശേരി പുരസ്‌കാരം. ശാസ്ത്രരചനയ്ക്കുള്ള പുരസ്‌കാരത്തിന് ഡോ. വൈശാഖന്‍ തമ്പി അര്‍ഹരായി. പതിനായിരം രൂപയാണ് ശാസ്ത്രരചനയ്ക്കുള്ള പുരസ്‌കാരം.

28-ന് പട്ടം മുണ്ടശ്ശേരി ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ മുന്‍മന്ത്രി തോമസ് ഐസക് സമ്മാനിക്കും. സമ്മേളനത്തില്‍ പ്രൊഫ. കെ.എന്‍.ഗംഗാധരന്‍ അധ്യക്ഷത വഹിക്കും.

Content Highlights: Ezhacheri Ramachandran wins Joseph Mundassery award