കൊച്ചി: മുന്‍ മന്ത്രി ജോസ് തെറ്റയില്‍ രചിച്ച 'സിനിമയും രാഷ്ട്രീയവും' എന്ന പുസ്തകം എം.വി. ശ്രേയാംസ് കുമാര്‍ എം.പി.ക്ക് ആദ്യ പ്രതി നല്‍കി മമ്മൂട്ടി പ്രകാശനം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം മമ്മൂട്ടിയുടെ എറണാകുളത്തെ വസതിയില്‍ നടന്ന ചടങ്ങില്‍ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്, മുന്‍ ജില്ലാ കളക്ടര്‍ കെ.ആര്‍. വിശ്വംഭരന്‍, ന്യൂ ടെക് ഇന്റര്‍നാഷണല്‍ എം.ഡി. സിദ്ദിഖ് ബാബു എന്നിവര്‍ പങ്കെടുത്തു.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകരില്‍ ഒരാളായ ജോസ് തെറ്റയില്‍ പല ഘട്ടങ്ങളിലായി എഴുതിയ കുറിപ്പുകള്‍ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം.
സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചറിയാനുള്ള താത്പര്യമാണ് 'സിനിമയും രാഷ്ട്രീയവും' എന്ന പുസ്തകത്തിന്റെ രചനയിലേക്ക് എത്തിച്ചതെന്ന് ജോസ് തെറ്റയില്‍ പറഞ്ഞു.
Content Highlights: Ex minister Jose Thettayil new book release