കോഴിക്കോട്: മാതൃഭൂമി ബുക്‌സ് ക്രിസ്മസ്-പുതുവത്സര പുസ്തകോത്സവത്തോടനുബന്ധിച്ച് ജനുവരി 14ന് 'ഈവനിങ് വിത്ത് ഇന്നസെന്റ്' എന്നപേരില്‍ 'കാന്‍സര്‍വാര്‍ഡിലെ ചിരി' എന്നപുസ്തകത്തെ മുന്‍നിര്‍ത്തി ഇന്നസെന്റുമായി വായനക്കാരുടെ സംസാരം.

ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂര്‍ണമാക്കുന്നതിനിടയില്‍ പിടിപെട്ട കാന്‍സറിനെ ഇന്നസെന്റും ഭാര്യ ആലീസും തരണംചെയ്ത കാലത്തിന്റെ ഓര്‍മകളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച്, എഴുപതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞ 'കാന്‍സര്‍വാര്‍ഡിലെ ചിരി'. ഫലിതത്തിനും ഇച്ഛാശക്തിക്കുംമുന്നില്‍ മരണംപോലും വഴിമാറും എന്ന് ഈപുസ്തകം വായിച്ചുതീരുമ്പോള്‍ തിരിച്ചറിയുന്നു.

രാജാജി റോഡില്‍ മാതൃഭൂമി ബുക്സ്റ്റാളിനോടുചേര്‍ന്നുള്ള കെ.പി. കേശവമേനോന്‍ഹാളില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് 'ഈവനിങ് വിത്ത് ഇന്നസെന്റ്'.

Content Highlights: Evening with Innocent