കാഞ്ഞങ്ങാട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇ.പി.രാജഗോപാലന്റെ കഥാനിരൂപണ സമാഹാരം 'ഉള്‍ക്കഥ' എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. കഥകള്‍ കാലത്തെ അതിവര്‍ത്തിക്കുകയും എഴുത്തുകാരനെ അതിജീവിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കവിയും അധ്യാപകനുമായ ഡോ. എ.സി. ശ്രീഹരി ഏറ്റുവാങ്ങി.

സംസ്ഥാന ലൈബ്രററി കൗണ്‍സില്‍  നിര്‍വാഹക സമിതിയംഗം പി. വി. കെ. പനയാല്‍ അധ്യക്ഷനായി. പി. കെ. സുരേഷ്‌കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. 

കണ്ണൂര്‍ സര്‍വകലാശാല മുന്‍ മലയാളം വിഭാഗം മേധാവി ഡോ. എ. എം. ശ്രീധരന്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, കഥാകൃത്ത് എ. വി. സന്തോഷ് കുമാര്‍, പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ കുട്ടമത്ത്, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍,പി. സ്മാരക സമിതി സെക്രട്ടറി ഡോ.കെ.വി.സജീവന്‍, കവി ബിജുകാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. ഇ.പി.രാജഗോപാലന്‍ മറുപടി പ്രസംഗം നടത്തി.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: EP Rajagopalan, CV Balakrishnan, Mthrubhumi Books