പുസ്തകപ്രസാധകരായ ക്രോസ്വേഡിന്റെ 2019-ലെ പുരസ്കാരത്തിന് നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ജൂറി വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, പരിഭാഷ, ബാലസാഹിത്യ പുസ്തകങ്ങള്‍ക്കും ജനപ്രിയ വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ബിസിനസ് ആന്‍ഡ് മാനേജ്മെന്റ്, ബാലസാഹിത്യം, ബയോഗ്രഫി, ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ് പുസ്തകങ്ങള്‍ക്കുമാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. ജൂറി വിഭാഗത്തില്‍ മൂന്ന് ലക്ഷവും ജനപ്രിയ വിഭാഗത്തില്‍ ഒരു ലക്ഷവുമാണ് സമ്മാനത്തുക.
ഇംഗ്ലീഷ് ഫിക്ഷന്‍ പുസ്തകത്തിന് 1998 ലാണ് ആദ്യമായി ക്രോസ്വേഡ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. 99 മുതല്‍ ഇംഗ്ലീഷ് ഫിക്ഷന്‍ പുറമേ ഇന്ത്യന്‍ ഭാഷയില്‍ എഴിതിയ പുസ്തകത്തിന്റെ വിവര്‍ത്തനത്തിനും പുരസ്കാരം നല്‍കിത്തുടങ്ങി. 2005ല്‍ നാല് വിഭഗത്തില്‍ പുരസ്കാരങ്ങള്‍ നല്കി. കഴിഞ്ഞ വര്‍ഷം ജൂറി വിഭാഗത്തിലും പോപ്പുലര്‍ വിഭാഗത്തിലുമായി 10 വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കിയത്.
എന്‍ട്രികള്‍ www.crosswordbookawards.com എന്ന സൈറ്റില്‍ ഈ മാസം 26 വരെ രേഖപ്പെടുത്താം.
Content Highlights: Entries invited for Crossword Book Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..