കുഞ്ഞെഴുത്തുകാര്‍ക്കായി 'എന്റെ പുസ്തകം എന്റെ വിദ്യാലയം'


ഓരോ വിദ്യാലയത്തിന്റെയും പേരില്‍ ഓരോ പുസ്തകം പ്രസിദ്ധീകരിക്കും.

'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സ്വീകരിച്ച പുസ്തകങ്ങൾ.

കണ്ണൂര്‍: എണ്‍പതിനായിരത്തോളം വിദ്യാര്‍ഥികളുടെ കഴിവുകള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാപഞ്ചായത്ത്. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പ്രൊഫഷണല്‍ കോളേജുകളെയും ഉള്‍പ്പെടുത്തി ആരംഭിച്ച 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയാണ് പുസ്തക പ്രസിദ്ധീകരണത്തിന് അവസരമൊരുക്കുന്നത്. 75,000 കുട്ടി എഴുത്തുകാര്‍, 1,500 എഡിറ്റര്‍മാര്‍, 10,000 ചിത്രകാരന്മാര്‍ എന്നിവരാണ് പദ്ധതിക്ക് പിന്നിലുള്ളത്.

ഓരോ വിദ്യാലയത്തിന്റെയും പേരില്‍ ഓരോ പുസ്തകം പ്രസിദ്ധീകരിക്കും. ജില്ലാപഞ്ചായത്ത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെയാണ് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1500 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ 132 വിദ്യാലയങ്ങളില്‍നിന്നുള്ള കൈയെഴുത്ത് പ്രതികള്‍ ജില്ലാപഞ്ചായത്ത് സ്വീകരിച്ചു.

25-ഓടെ ഭൂരിപക്ഷം വിദ്യാലയങ്ങളും കൈയെഴുത്ത് പ്രതികള്‍ തയ്യാറാക്കി ഏല്‍പ്പിക്കും. കഥകള്‍, കവിതകള്‍, യാത്രാവിവരണങ്ങള്‍, ചരിത്രരചനകള്‍, ലേഖനങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങി പ്രത്യേക വിഭാഗങ്ങളായാണ് ഓരോ വിദ്യാലയവും കൈയെഴുത്ത് പ്രതികള്‍ തയ്യാറാക്കുക. കവര്‍ചിത്രം ഉള്‍പ്പെടെ കുട്ടികളാണ് തയ്യാറാക്കുന്നത്. ജില്ലാപഞ്ചായത്ത് ഇതിന്റെ ഒരു പതിപ്പ് വീതം പ്രസിദ്ധീകരിക്കും.

കുട്ടികള്‍ക്കിടയില്‍പോലും ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ ലഹരിയാക്കി മാറ്റി വിദ്യാര്‍ഥിജീവിതം ക്രിയാത്മകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയില്‍ വായനശാലകളിലും വിദ്യാലയങ്ങളിലെ ലൈബ്രറികളിലും ലഭിക്കത്തക്കവിധത്തിലാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക. പുസ്തകപ്രസാധനരംഗത്ത് ചുവടുവെച്ച് കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാപഞ്ചായത്ത് എന്ന് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.


Content Highlights: ente pusthakam ente vidyalayam, book publication, kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented