പ്രിയ എ. എസ്., പുസ്തകത്തിന്റെ കവർ
പ്രിയ എ.എസ്സിന്റെ ഓര്‍മ്മകളും അനുഭവക്കുറിപ്പുകളും അടങ്ങിയ പുസ്തകം 'എന്റെ കൊത്തങ്കല്ലുകള്‍' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. താന്‍ കടന്നുപോരുന്ന കാലത്തിന്റെ തീരത്തിരുന്നുകൊണ്ട്, തന്നെ തൊട്ടുഴിഞ്ഞുവരുന്ന ഓര്‍മ്മത്തിരകളെ കൊത്തങ്കല് വാക്കുകളാല്‍ പകര്‍ത്തുകയാണ് എഴുത്തുകാരി തന്റെ പുസ്തകത്തില്‍.
വാക്കുകള്‍ മേലോട്ടിട്ട് കൊത്തങ്കല്ലാടുമ്പോള്, ഇന്നും ഇന്നലെയും നാളെയും പ്രിയവും അപ്രിയവുമെല്ലാം, മനസ്സില്‍ ആഴത്തിലാഴത്തില്‍ പതിയുകയാണ്. ജീവിതവും കഥയും അനുഭവങ്ങളും നിരീക്ഷണങ്ങളും മേളിക്കുന്ന കൊത്തങ്കല്ലാട്ടത്തിന്റെ അപൂര്വ്വലാസ്യം സമ്മാനിക്കുന്ന വായനത്താളുകളാണ് കൃതിയില്‍.
അനുഭവങ്ങളുടേയും ഓര്‍മ്മകളുടേയും ഘോഷയാത്രകളെ ഹൃദ്യമായി അവതരിപ്പിച്ച 'എന്റെ കൊത്തങ്കല്ലുകള്‍' വായനക്കാര്‍ക്ക് പ്രിയങ്കരമായ പുസ്തകമായിരിക്കുമെന്നുറപ്പാണ്.
Content Highlights: ente kothankallukal book, memoir, malayalam book, priya a s
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..