വാഷിംഗ്ടണ്‍: സജില്‍ ശ്രീധര്‍ രചിച്ച നോവല്‍ 'വാസവദത്ത'യുടെ ഇംഗ്ളീഷ് പതിപ്പ് വാഷിംഗ്ടണിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തുവച്ച് യുനിസെഫ് പബ്ലിക്ക് പോളിസി അസോസിയറ്റ് ഡയറക്ടര്‍ ഡേവിഡ് വിങ്ക് പബ്ലിക്ക് കമ്മ്യൂണിറ്റി അസോസിയറ്റ് വീണാ സോമസുന്ദരത്തിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ യുനിസെഫ് കമ്മ്യൂണിറ്റി പോളിസി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ റേച്ചല്‍ വിസ്തഫ് സംബന്ധിച്ചു. നാല് വര്‍ഷത്തിനുളളില്‍ പന്ത്രണ്ട് പതിപ്പ് പിന്നിട്ട വാസവദത്തയുടെ ഇംഗ്ളീഷ് പരിഭാഷ ഓതേഴ്സ് പ്രസ്സാണ് പ്രസിദ്ധീകരിച്ചത്. ലണ്ടന്‍ മേയര്‍ ടോം ആദിത്യയുടേതാണ് അവതാരിക. ആമസോണ്‍ ക്വിന്റില്‍ വാസവദത്ത  ഇ-ബുക്കായും വിപണിയിലെത്തിച്ചിരുന്നു. ഇംഗ്ളീഷ്- മലയാളം പതിപ്പുകളുടെ പേപ്പര്‍ ബാക്കും ആമസോണില്‍ ലഭ്യമാണ്.

Content Highlights :English Version of Vasavadatha Written by Sajil Sreedhar Released in US