മാതൃഭൂമി ബുക്സിലൂടെ ഇനി എല്ലാവര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാം


പുസ്തകത്തിൻെറ കവർ

ക്ഷക്കണക്കിന് മലയാളികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ച പി.വി. രവീന്ദ്രന്റെ 'ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല' എന്ന ഗ്രന്ഥത്തിന്റെ മാതൃഭൂമി പതിപ്പ് പ്രീ പബ്ലിക്കേഷന്‍ ഓഫറിലൂടെ വായനക്കാരുടെ കൈകളില്‍ എത്തുന്നു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഇംഗ്ലീഷിലും, മലയാളത്തിലും സ്വര്‍ണമെഡലോടെ വിജയിച്ച പി.വി. രവീന്ദ്രന്‍ പ്രഗത്ഭനായ പ്രൊഫസര്‍ സി.എ. ഷേപ്പേര്‍ഡിന്റെ ശിഷ്യനാണ്. നീണ്ട വര്‍ഷങ്ങള്‍ വിപണിയില്‍ ലഭ്യമല്ലാതിരുന്ന ഈ പുസ്തകം ഡിസംബര്‍ അവസാനവാരം മാതൃഭൂമി പുറത്തിറക്കും. 1250 രൂപ വിലവരുന്ന പുസ്തകം ഇപ്പോള്‍ പണം അടച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് 899 രൂപയ്ക്ക് ലഭിക്കും. മാതൃഭൂമി ബുക്ക്സ്റ്റാള്‍ വഴി രണ്ടുതവണകളായും പണം അടയ്ക്കാം.

വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഒന്നിച്ചു ബുക്ക് ചെയ്യാനും പുസ്തകം ഒരുമിച്ച് ലഭ്യമാക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. പുസ്തകം ഒറ്റത്തവണയായി മാതൃഭൂമി പത്ര ഏജന്‍സി, mbibooks.com വഴിയും ബുക്ക് ചെയ്യാം.

പ്രീ പബ്ലിക്കേഷന്‍ ബുക്കിങ്ങിന് പുറമെ മാതൃഭൂമി ബുക്‌സില്‍ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളായ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍, ശശി തരൂര്‍ രചിച്ച നെഹ്രു ഇന്ത്യയുടെ സൃഷ്ടി, പൊന്നിയന്‍ സെല്‍വന്‍, അമീഷിന്റെ മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം, ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളും കുട്ടികളുടെ പുസ്തകങ്ങളും ലഭ്യമാണ്.

Content Highlights: english samsarikkan oru formula mathrubhumi books pv raveendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented