പുസ്തകത്തിന്റെ കവർ
കോഴിക്കോട്: മാതൃഭൂമി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പദ്ധതിയായ ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുലയുടെ ബുക്കിങ് ഡിസംബര്‍ 17 ന് അവസാനിക്കും. പി. വി. രവീന്ദ്രന്‍ തയ്യാറാക്കിയ ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല ലക്ഷക്കണക്കിന് മലയാളികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ച പ്രശസ്ത ഗ്രന്ഥമാണ്. ഏറെക്കാലമായി വിപണിയില്‍ ലഭ്യമല്ലാതിരുന്ന ഈ പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പാണ് ഡിസംബര്‍ അവസാനം പുറത്തിറങ്ങുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും തൊഴിലിടങ്ങളില്‍ ഇംഗ്ലീഷ് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്രദമായ പുസ്തകമാണ് ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല. ഒരു നോവല്‍ പോലെ വായിച്ചുപോകാവുന്ന ലളിതമായ പ്രതിപാദനമാണ് ഈ പുസ്തകത്തെ മറ്റ് സ്‌പോക്കണ്‍ ഇംഗ്ലീഷ് പുസ്തകങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ഇംഗ്ലീഷ് വാക്കുകള്‍, ശൈലിപ്രയോഗങ്ങള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിക്ഷണറിയും ഇതോടൊപ്പം ഉണ്ട്.
ഇംഗ്ലീഷ് അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പി.വി. രവീന്ദ്രന്‍ പ്രശസ്ത ഇംഗ്ലീഷ് അദ്ധ്യാപകന്‍ പ്രൊഫ. സി.എ. ഷേപ്പേഡിന്റെ ശിഷ്യനായിരുന്നു.
1064 പേജുകള്‍ ഉള്ള പുസ്തകത്തിന്റെ വില 1250 രൂപയാണ്. മുന്‍കൂറായി പണം അടച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് 899 രൂപയ്ക്ക് പുസ്തകം ലഭിക്കും. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: English Samsarikkan Oru Formula, P.V Raveendran, Prepublication,Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..