തമ്പി ആന്റണി, പുസ്തകത്തിന്റെ കവർ
സിനിമാനിര്‍മാതാവും നടനുമായ തമ്പി ആന്റണിയുടെ പുതിയ നോവല്‍ 'ഏകാന്തതയുടെ നിമിഷങ്ങള്‍' മാതൃഭൂമി ബുക്സ് പുറത്തിറക്കി. ജെസ്സീലാ ജോ എന്ന പെണ്‍കുട്ടിയുടെയും വിജയന് വെന്‍മല എന്ന എഴുത്തുകാരന്റെയും കുറിപ്പുകളിലൂടെ കഥപറയുന്ന നോവല്‍ സ്ത്രീമനസ്സിന്റെ വിവിധ തലങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്.
ഏകാന്തതയില്‍ നാം കാണുന്ന കാഴ്ചകളെയും അനുഭവങ്ങളെയും ആവിഷ്കരിക്കുന്ന ഈ നോവല്‍ വിസ്മരിക്കാനാവാത്ത അനുഭൂതി പകരുന്നു.
പതിവ് നായികാസങ്കല്പത്തില്നിന്ന് വ്യത്യസ്തയാണ് തമ്പി ആന്റണിയുടെ ഈ നോവലിലെ മുഖ്യകഥാപാത്രമായ ജെസ്സീലാ എന്ന പെണ്‍കുട്ടി. ഈ എഴുത്തുകാരന്റെ കാഴ്ചപ്പാടിലൂടെ തമ്പി ആന്റണി പറയുന്ന ജെസ്സീലയുടെ കഥയാണ് 'ഏകാന്തതയുടെ നിമിഷങ്ങള്‍'.
Content Highlights: ekanthathayude nimishangal, malayalam novel, thampi antony, mathrubhumi books
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..